കൊട്ടിയൂർ: വെറും 27000 രൂപയുടെ ഇരുമ്പ് പൈപ്പ് മോഷ്ടിച്ച് മൂന്ന് പേർ പൊലീസിൻ്റെ പിടിയിലായി. വരയാലിൽ പാലം നിർമ്മാണത്തിനായി കൊണ്ടുവന്ന 27000 രൂപയുടെ ഇരുമ്പ് പൈപ്പുകളാണ് മോഷ്ടിച്ചത്. മോഷ്ടിച്ച് പൈപ്പ് കൊണ്ടുപോയ മൂന്നംഗ സംഘത്തെ കൊട്ടിയൂരിൽ വെച്ചാണ് പിക്ക് അപ്പ് വാഹനം സഹിതം തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വരയാൽ ഉച്ചമ്പത്ത് വിപിനൻ (51), തലശ്ശേരി എരഞ്ഞോളി സമീഷ് സജീവൻ (29),കണ്ണൂർ സ്വദേശി ബാഷ എന്ന വിജേഷ് എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. പോലീസ് ഇൻസ്പെക്ടർ എം.ടി.ജേക്കബ്ബ്, എസ്ഐ വിമൽ ചന്ദ്രൻ, എഎസ്ഐ ബിജുവർഗ്ഗീസ്, എസ് സിപിഒ മാരായ നിശാന്ത്, പ്രവീൺകുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
An iron pipe was stolen and entered.